പിണറായി വിജയന്‍ ഇനി 'ഓണറബിള്‍ തീഫ് മിനിസ്റ്റര്‍' : കെസി വേണുഗോപാല്‍ എംപി

Chief Minister is sending a message that he will fully protect the comrades accused in the gold robbery: KC Venugopal

 സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ മോഷണത്തിനെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ ഇനി വിളിക്കേണ്ടത് ഓണറബിള്‍ തീഫ് മിനിസ്റ്റര്‍ എന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

tRootC1469263">

സാധാരണക്കാരുടെ മുന്നില്‍ മുഖം നഷ്ടമായ മുഖ്യമന്ത്രിയും സര്‍ക്കാരുമാണിത്.കേരളം കണ്ട ഭീകരമായ അഴിമതിയാണ് ഈ ഡാറ്റ മോഷണം.
ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കരുത്. സ്പ്രിംങ്കളര്‍ ഇടപാടിലൂടെ ആരോഗ്യ ഡാറ്റയാണ് ചോര്‍ത്തിയതെങ്കില്‍ ഇപ്പോള്‍ സ്പാര്‍ക്കിലെ ജീവനക്കാരുടെ  വ്യക്തിഗത വിവരങ്ങളാണ് പിആര്‍ ഏജന്‍സിക്ക് ചോര്‍ത്തിയത്. ഇത് സ്വകാര്യതയ്ക്ക് നേരെയുള്ള നഗ്നനമായകടന്നുകയറ്റമാണ്.തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നത്. 

വര്‍ധിപ്പിച്ച ഡിഎയ്ക്ക് മുന്‍കാല പ്രാബല്യമില്ല. ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത സര്‍ക്കാരാണ് അവരുടെ സ്വകാര്യ വിവരങ്ങളും മോഷ്ടിച്ചത്.സാധാരണക്കാരന്റെ ഡാറ്റ മോഷ്ടിച്ച ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് അവകാശപ്പെട്ടതാണ്. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുന്ന ജനം കടക്ക് പുറത്ത് എന്ന് പറയുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിച്ചത് പോലും തട്ടിപ്പാണ്. മൂന്ന് മാസം കഴിഞ്ഞ് കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ട് വാങ്ങാന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയിലുണ്ടാകില്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാമെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു. 

Tags