'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണം' : വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

'LDF should come for continued development': Chief Minister Pinarayi Vijayan casts his vote

കണ്ണൂർ : മുഖ്യമന്ത്രിയും ധർമ്മടം മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ പിണറായി വിജയൻ ആർ സി അമല സ്‌കൂളിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് എൽ ഡി എഫ് നേതാക്കളായ സിഎൻ ചന്ദ്രൻ , കെ.കെ രാഗേഷ്, പി ശശി തുടങ്ങിയവരോടൊപ്പം മുഖ്യമന്ത്രി വോട്ടു രേഖപെടുത്താനെത്തിയത്.

'LDF should come for continued development': Chief Minister Pinarayi Vijayan casts his vote

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

Tags