സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ആദ്യം മാറേണ്ടത് മുഖ്യമന്ത്രിയാണെന്ന് കെ.സുധാകരന്‍

google news
k sudhakaran

കണ്ണൂര്‍: ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ മാറുന്നതാണ് നാടിന് നല്ലതെന്ന്  കെ.പി.സിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട്  രണ്ടാം പിണറായി മന്ത്രിസഭാ പുന: സംഘടനാവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സത്യം പറഞ്ഞാല്‍ ആദ്യം മാറേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇദ്ദേഹം മാറാതെ മറ്റുമന്ത്രിമാര്‍ മാറിയിട്ടുകാര്യമില്ല. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയാണ് ഭരണത്തിന്റെ പ്രതിച്ഛായ.കേരളംകണ്ടതില്‍ വെച്ച് ഏറ്റവും മോശം മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നു ഞാന്‍ പറഞ്ഞാല്‍ സി.പി. എമ്മിന്റെ സ്ഥാനത്തിരിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ പോലും അതു അംഗീകരിക്കും. 

തുരുമ്പെടുത്ത മന്ത്രിസഭയെന്നു  സി.പി. എം നേതാക്കളായ എം.എ ബേബിയും തോമസ് ഐസക്കും വിമര്‍ശിച്ച മന്ത്രിസഭയാണ് പിണറായിയുടെത്. മന്ത്രിസഭാപുന:സംഘടന അവരുടെ തീരുമാനമാണ്. ഞങ്ങള്‍ അതില്‍ ഇടപെട്ടു അഭിപ്രായം പറയുന്നില്ല. പുതുതായി കൊളളാവുന്നവര്‍ മന്ത്രിമാരായാല്‍ നാടിന് നല്ലത്.ഗവണ്‍മെന്റിന്റെപരാജയവും വിജയവും നിര്‍ണയിക്കുന്നത് മന്ത്രിമാരാണന്നും കെ.സുധാകരന്‍ പറഞ്ഞു. 

മന്ത്രിസ്ഥാനത്തെ കുറിച്ചുളള തര്‍ക്കങ്ങളില്‍ താന്‍ പ്രതികരിക്കുന്നില്ലെന്നും അതൊക്കെ അവരുടെ ആഭ്യന്തര കാര്യമാണെന്നും അവര്‍ തന്നെ തീര്‍ത്തുകൊളളുമൊന്നും സുധാകരന്‍ പറഞ്ഞു.

Tags