`പിണറായി വിജയനെ ഇ.ഡി ലക്ഷ്യമിടുന്നത് സി.പി.എമ്മിനെ തകർക്കാൻ': പി ജയരാജൻ

p jayarajan

 കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇ.ഡി ലക്ഷ്യമിടുന്നത് സി.പി.എമ്മിനെ തകർക്കാനാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഡി നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് ഭരണം കിട്ടിയതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർ.എസ്.എസാണ്. ചരിത്രത്തിൽ ആദ്യമായി മൂന്നുസീറ്റ് ബി.ജെ.പിക്ക് കിട്ടി. പശ്ചിമബംഗാളിന് പിന്നാലെ കേരളത്തിലും ഭരണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.

കേരളം കീഴടക്കണമെങ്കിൽ സി.പി.എമ്മിനെ തകർക്കണം. അതിന്‍റെ ഭാഗമായാണ് ഇ.ഡി കേരളത്തിലെത്തിയത്. അതിനാണ് പിണറായിയെയും റിയാസിനെയും കേസിൽപെടുത്തുന്നത്. അതിൽ വി.ഡി. സതീശൻ സന്തോഷത്തിലാണെന്നും ജയരാജൻ പറഞ്ഞു.

പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തോൽവിയെ കുറിച്ച് കേന്ദ്ര കമ്മിറ്റി കൃത്യമായി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും തെറ്റിദ്ധരിക്കപ്പെട്ട ആളുകളെ പാർട്ടിയുടെ ധാരണക്കനുസരിച്ച് ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും സി.പി.എമ്മിനകത്ത് എന്തെങ്കിലും ആശയക്കുഴപ്പങ്ങളുണ്ടെങ്കിൽ തിരുത്താനുള്ള ശക്തിയുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Tags