മാറ്റം ജനാധിപത്യത്തിന് നല്ലതെന്ന് ജനങ്ങൾ ചിന്തിച്ചു അതാണ് എൽഡിഎഫിൻ്റെ പരാജയത്തിന് ഇടയാക്കിയത് ; പിണറായി വിജയൻ
May 19, 2026, 22:44 IST
വികസന പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിച്ചാൽ അതിശക്തമായി എതിർക്കുന്ന പ്രതിപക്ഷമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെ എതിർക്കുന്നവർ പരാജയത്തിൽ വല്ലാതെ സന്തോഷിക്കേണ്ടതില്ലെന്നും സി പി എമ്മും എൽ ഡി എഫും ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ : കേരളത്തിൻ്റെ വികസന തുടർച്ചയ്ക്ക് പിന്തുണ നൽകുമെന്നും അതിനായി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ കല്യാശേരിയിൽ ഇ കെ നായനാർ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിച്ചാൽ അതിശക്തമായി എതിർക്കുന്ന പ്രതിപക്ഷമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെ എതിർക്കുന്നവർ പരാജയത്തിൽ വല്ലാതെ സന്തോഷിക്കേണ്ടതില്ലെന്നും സി പി എമ്മും എൽ ഡി എഫും ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. മാറ്റം ജനാധിപത്യത്തിന് നല്ലതെന്ന് ജനങ്ങൾ ചിന്തിച്ചു അതാണ് എൽഡിഎഫിൻ്റെ പരാജയത്തിന് ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.jpg)

