ഉണ്ടയില്ലാ വെടി പൊട്ടിച്ചാൽ ഞങ്ങൾ ഞെട്ടിപ്പോകുമെന്ന് വിചാരിച്ചോ? ഇഡിക്കെതിരെ വിമർശനവുമായി പിണറായി

Did you think we would be startled by a blank shot? Pinarayi criticizes the ED.


കണ്ണൂർ : തന്നെ രാഷ്ട്രീയമായി തേജോവധം ചെയ്യാനാണിപ്പോൾ ശ്രമമെന്നും ഉണ്ടായില്ലാ വെടി പൊട്ടിച്ചാൽ ഞങ്ങൾ ഞെട്ടിപ്പോകുമെന്ന് കരുതേണ്ടെന്നും പ്രതിപക്ഷ നേതാവും സി.പി എം പി ബി അംഗവുമായ പിണറായി വിജയൻ പറഞ്ഞു . സി.പി എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തനിക്കെതിരെ കടന്നാക്രമണങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഒരു ഘട്ടത്തിലും അവ വിജയിച്ചിട്ടില്ലെന്നും  പിണറായി വിജയൻ പറഞ്ഞു .കോവിഡ് കാലത്ത് എല്ലാവരും ഒന്നിച്ചു നിന്ന് മുൻകരുതലെടുക്കേണ്ട ഘട്ടത്തിൽ അവ അട്ടിമറിക്കാൻ ചിലർ തയാറായി.ബിരിയാണിചെമ്പിലെ സ്വർണക്കടത്ത് ആരോപണം പോലുമുണ്ടായി.

എന്നാൽ ഒരാരോപണവും നിയമത്തിനു മുന്നിൽ നിന്നില്ല.ജനം എന്നും അവയെ ചവിട്ടിക്കൂട്ടി ചവറ്റുകൊട്ടയിലെറിഞ്ഞു.2001-ൽ എൽ.ഡി.എഫിന് തുടർ ഭരണം കിട്ടിയപ്പോൾ കോൺഗ്രസും ബി.ജെ.പിയും എൽ.ഡി.എഫിനെ തകർക്കാൻ സംഘടിത ശ്രമം തുടങ്ങി.2006-ൽ യു.ഡി.എഫ് അധികാരത്തിൽ  വന്നപ്പോൾ കുറച്ചു കൂടി മാറ്റം ഉണ്ടായി. കേന്ദ്രവും സംസ്ഥാന സർക്കാരും ഇവ ഒന്നിച്ച് ചെയ്യാൻ തുടങ്ങിയോ എന്ന് സംശയമുണ്ട്.ഇഡിയുടെ പ്രവർത്തനം സി.എം.ആർ.എൽ വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. കത്ത് നൽകിയിരിക്കുന്നു എന്നാണ് പറയുന്നത്.സാധാരണ കത്തയച്ചാൽ അപ്പോൾ തന്നെ പുറത്തു വരില്ല.അതെങ്ങിനെ പുറത്തായി.

ഇഡി തന്നെ കത്ത് പുറത്ത് കൊടുക്കുന്ന സ്ഥിതിയാണ്.എന്നാൽ എനിക്ക് ഒരു കത്തും കിട്ടിയിട്ടില്ല.ഇഡി ഉയർത്തുന്ന കേസിന്റെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്.സി.എം.ആർ.എൽ എസ്‌ലോജിക്ക് കമ്പനിക്ക് സേവനം നൽകിയില്ലെന്ന് പറഞ്ഞ ഇഡി ഇപ്പോൾ മാറ്റി പറയുന്ന സ്ഥിതിയാണ്.
ഇന്നലെ വരെ സി.എം.ആർ.എൽ കമ്പനിക്ക് നഷ്ടമുണ്ടാക്കി എന്ന് പറഞ്ഞ ഇഡി നിലപാട് മാറ്റുന്നു.അവർ എവിടെ ഉറച്ചുനിൽക്കുന്നു എന്ന് വ്യക്തത വരുത്തണം.അടിസ്ഥാന വൈരുധ്യത്തിന് ആദ്യം മറുപടി പറയണം .ഞാൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത്  സി.എം.ആർ.എല്ലിന് വഴിവിട്ട ഒരു ആനുകൂല്യവും നൽകിയിട്ടില്ല.അങ്ങിനെ ഒരു രേഖയും പുറത്ത് വന്നിട്ടുമില്ല.

മുഖ്യമന്ത്രിയായ ഞാൻ എന്ത് , ആർക്ക് വഴിവിട്ട സഹായം നൽകി എന്ന് പറയണം .ഇഡി യുടെ അന്വേഷണം എന്നിലേക്കെത്തിക്കാനാവുമോ എന്ന പരീക്ഷണമാണിപ്പോൾ നടക്കുന്നത്.പുതിയൊരു ക്രിമിനൽ കേസിന്റെ വാതിൽ തുറക്കാനാണ് ശ്രമം.ഇത് വ്യക്തിപരമായിട്ടുള്ള ആരോപണമായല്ല ഞാൻ കാണുന്നത്.തന്റെ പ്രസ്ഥാനത്തെ തകർക്കാനാണ് ശ്രമം.എത്ര തന്നെ കടുത്ത , നീചമായ ആരോപണം നടത്തിയാലും ഞങ്ങൾ തളരില്ല .
സി.പി.ഐ ചിന്തിക്കുന്നത് എനിക്ക് പറയാനാവില്ല.മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും എതിരെയുള്ള അന്വഷണം എല്ലാം പൊളിഞ്ഞ് പാളീസായി . 
ഇഡിക്കു മുന്നിൽ വീണ എല്ലാം സമ്മതിച്ചു എന്നത് ശുദ്ധ നുണയും പച്ചക്കള്ളവുമാണ്. റെഡ്ബുക്ക് എന്നൊക്കെ പറയുന്നത് തികഞ്ഞ അസംബന്ധമാണ്
ഹവാല: പണം വെളുപ്പിച്ചുവെന്ന് ഒക്കെ പറഞ്ഞ് അതൊക്കെ വേറെ ആളെ നോക്കി പേടിപ്പിച്ചാൽ മതി. ഏത് അന്വേഷണ ഏജൻസി ആയാലും വിശ്വാസ്വതവേണം.
വൈദ്യുതി പ്രതിസന്ധിയിൽ കേന്ദ്രത്തിൽ നിന്ന് വൈദ്യുതി ലഭിക്കാത്ത പ്രശ്നം മുമ്പും ഉണ്ടായിട്ടുണ്ട്. അപ്പോൾ എൽ.ഡി.എഫ് കൈ കെട്ടി നിൽക്കാതെ പരിഹരിക്കുകയാണ് ചെയ്തത്. സർക്കാർ നിസഹായാവസ്ഥയിലാണ്. വൈദ്യുതി മന്ത്രിക്ക് പോലും ഒന്നും പറയാനാവാത്ത സ്ഥിതിയാണ്. കെടുകാര്യസ്ഥതയാണ് വ്യക്തമാകുന്നതെന്നും പിണറായി പറഞ്ഞു.

Tags