പിണറായി വിജയാ, എന്നെ പരിഹസിച്ച് ചിരിക്കാം. പക്ഷേ കേരളം ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല ; മറുപടിയുമായി കെ സുധാകരന്‍
എന്തുകൊണ്ടാണ് പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രം ഇത്രയും അന്വേഷണങ്ങള്‍?
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന്‍.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
''അത് സുധാകരനല്ലേ...' മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പുച്ഛത്തോടെ ചിരിച്ച പിണറായി വിജയനോടാണ് ഈ മറുപടി.
പിണറായി വിജയാ, എന്നെ പരിഹസിച്ച് ചിരിക്കാം. പക്ഷേ കേരളം ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
ഒരു ചോദ്യം കേരളം കൃത്യമായി ചോദിക്കുകയാണ്:
എന്തുകൊണ്ടാണ് പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രം ഇത്രയും അന്വേഷണങ്ങള്‍?
എന്തുകൊണ്ട് അദ്ദേഹത്തിന്റെ മകള്‍ക്കെതിരായ ആരോപണങ്ങളില്‍ മാത്രം അന്വേഷണം?
എന്തുകൊണ്ട് മരുമകന്‍ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അന്വേഷണം?
സംഘപരിവാറിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന മറ്റ് ഇടതുപക്ഷ നേതാക്കള്‍ക്കെതിരെ ഇതേ തരത്തിലുള്ള അന്വേഷണങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ട്?
ഇവയ്ക്കുള്ള ഉത്തരം രാഷ്ട്രീയ പ്രസംഗത്തിലല്ല, സുതാര്യമായ അന്വേഷണത്തിലൂടെയാണ് പുറത്തുവരേണ്ടത്.
കുറ്റം ചെയ്താലേ തെളിവ് കിട്ടു അങ്ങനെ ഒരു തെളിവ് കാലം പുറത്ത് കൊണ്ട് വന്നിരിക്കുന്നു, സത്യം പറഞ്ഞാല്‍ കാലത്തിന്റെ കാവ്യ നീതി ആയി ഇതിനെ കണക്കാക്കാം.
കണ്ണൂരില്‍ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രക്തം വീണ അക്രമരാഷ്ട്രീയത്തിന്റെ ചരിത്രം കേരളത്തിനറിയാം. ശുഹൈബ്, ശരത്, കൃപേഷ് തുടങ്ങി നിരവധി യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ട കേസുകളിലെ പ്രതികളെ സംരക്ഷിക്കാന്‍ അധികാരവും പൊതുപണവും ഉപയോഗിച്ചത് കേരളം മറന്നിട്ടില്ല.
സുപ്രീംകോടതിയിലടക്കം മുതിര്‍ന്ന അഭിഭാഷകരെ ഉപയോഗിച്ച സംഭവങ്ങള്‍ളും കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല.
ടി.പി. ചന്ദ്രശേഖരന്‍ വധം മുതല്‍ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഓരോ ഘട്ടവും കേരളം പരിശോധിക്കുന്നുണ്ട്.
ഒരു പാട് അമ്മമാരുടെയും പെങ്ങന്മാരുടെയും ശാപം ആകാം താങ്കളെ കാലത്തിന്റെ മുന്നില്‍ കള്ളനായി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കേണ്ടി വന്നത്.
മന്ത്രിയായിരുന്ന കാലത്തെ എസ്.എന്‍.സി. ലാവലിന്‍ കേസ്, പിന്നീട് മുഖ്യമന്ത്രിയായ ശേഷമുള്ള ഭരണകാലത്തെ വിവാദങ്ങള്‍, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവിധ ആരോപണങ്ങള്‍ - ഇവയെല്ലാം കാലം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ്.
അതേസമയം, ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച രാഷ്ട്രീയമാണ് പിണറായി വിജയന്‍ നടത്തിയത്. ഇന്ന് തന്റെ കുടുംബവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വരുമ്പോള്‍ മാത്രം അതിനെ രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നത് കേരളം അംഗീകരിക്കില്ല ഇതൊക്കെ കാലത്തിന്റെ കാവ്യ നീതി തന്നെ അല്ലെ.
''എന്റെ കൈകള്‍ ശുദ്ധമാണ്.''
''മടിയില്‍ കനമില്ല.''
എങ്കില്‍ അന്വേഷണം നേരിടാന്‍ ഭയപ്പെടേണ്ടതെന്തിന്?
ഇന്ന് സി.പി.എം ഒരു വലിയ ജനകീയ പ്രസ്ഥാനത്തേക്കാള്‍ ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയ അധികാരകേന്ദ്രമായി മാറിയിരിക്കുന്നു.
പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് സിപിഐഎം പാര്‍ട്ടി എത്തിയെങ്കില്‍, അതിന്റെ ഉത്തരവാദിത്തം ആരുടേതാണ്?
കാലം എല്ലാത്തിനും സാക്ഷിയാണ്.
ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും അന്വേഷണങ്ങളും മുതല്‍, കണ്ണൂരിലെ ഞങ്ങളുടെ കുട്ടികളെ നഷ്ടപ്പെട്ട വേദനയും, ഇന്ന് പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളും വരെ എല്ലാം നിയമത്തിന്റെ മുന്നില്‍ ഒരേ അളവുകോലില്‍ പരിശോധിക്കപ്പെടണം .
പത്ത് വര്‍ഷത്തെ അധികാരത്തിന് ശേഷം പിണറായി വിജയനെ പിന്തുടരുന്നത് ഒരു രാഷ്ട്രീയ പ്രതികാരമല്ല അദ്ദേഹം തന്നെ ഒരിക്കല്‍ മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്ന അതേ നിയമത്തിന്റെ ചോദ്യം ചെയ്യലാണ്.
പിണറായി വിജയാ, എന്റെ ചോദ്യങ്ങള്‍ക്ക്
''അത് സുധാകരനല്ലേ...' എന്ന് പറഞ്ഞ് ചിരിക്കാം.
പക്ഷേ ഇനി മറുപടി പറയേണ്ടത് എനിക്ക് മാത്രമല്ല കേരള ജനതയ്ക്കാണ്.
ഇത് രാഷ്ട്രീയ പകയല്ല.
ഇത് കാലത്തിന്റെ കാവ്യനീതിയാണോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണവും നിയമവുമാണ്.
കേരളം ഭരിക്കുന്നത് യുഡിഎഫ് സര്‍ക്കാര്‍ ആണ് നീതിക്ക് മുന്നില്‍ ഒരിക്കലും എന്റെ സര്‍ക്കാര്‍ കണ്ണ് അടക്കില്ല...
ഒന്ന് പറയാം കാലം പലതിനും സാക്ഷി ആണ്''
.jpg)

