നിയമസഭ സാമാജികര്‍ കൃത്യമായ ഗൃഹപാഠത്തിന്റെ അടിസ്ഥാനത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി

google news
pinarayi8

തിരുവനന്തപുരം: നിയമസഭയില്‍ ചില എംഎല്‍എമാര്‍ നടത്തുന്ന മോശം ഇടപെടലുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നിയമസഭാ സാമാജികര്‍ക്കായി സംഘടിപ്പിച്ച പിരശീലന പരിപാടിയിലായിരുന്നു വിമര്‍ശനം. ചിലരുടെ പ്രവര്‍ത്തനങ്ങള്‍ സഭ നടപടികള്‍ക്ക് നിരക്കുന്നത് ആണോ എന്ന് ചിന്തിക്കണം.

രൂക്ഷമായ വാദപ്രതിവാദങ്ങള്‍ സഭയില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വാക്കില്‍ ഉള്ള ഏറ്റുമുട്ടല്‍ സഭയില്‍ ഉണ്ടായാലും എല്ലാ ഘട്ടത്തിലും സീമ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. ചില ഘട്ടത്തില്‍ പൊതുവെ ഉണ്ടാകേണ്ട സൗഹൃദ അന്തരീക്ഷം തകര്‍ന്നു പോകുന്നു.

അത് ഗുണകരം അല്ല. വീക്ഷണം വ്യത്യസ്തം ആയിരിക്കാം. അത് വ്യത്യസ്തമായി അവതരിപ്പിക്കാം. സാമാജികര്‍ കൃത്യമായ ഗൃഹപാഠത്തിന്റെ അടിസ്ഥാനത്തില്‍ ഇടപെടണം. നിയമസഭ ലൈബ്രറി അടക്കം സാമാജികര്‍ ക്യത്യമായി ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവരവരുടെ മനസാക്ഷിക്കു നിരക്കുന്നത് ആവണം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഘട്ടങ്ങളില്‍ മോശം പദപ്രയോഗം ഉണ്ടാകുന്നു. അത് അവകാശം ആണെന്ന് ചിലര്‍ കരുതുന്നു. ശരി അല്ലാത്തത് വിളിച്ചു പറയുന്നത് നല്ലത് ആണെന്ന് കരുതുന്ന ചിലര്‍ ഉണ്ട്. എപ്പോഴും ഓരോ ആളുകളുടെയും ധാരണ അനുസരിച്ചാണ് ഇടപെടുന്നത് എന്നും മുഖ്യമന്ത്രി.

Tags