പിണറായി സന്യാസിയുടെ പൂച്ചുതെളിഞ്ഞു; പിആര്‍ വര്‍ക്ക് പൊളിഞ്ഞെന്ന് കെസി വേണുഗോപാല്‍ എംപി
പാർട്ടി വ്യത്യാസമില്ലാതെ അഭിപ്രായങ്ങൾ നിർഭയമായി തുറന്നുപറയുന്ന നേതാവാണ് ജി. സുധാകരനെന്ന് ആലപ്പുഴയിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം.
താന്‍ സന്യാസിയെപ്പോലെയാണെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി. കേരളത്തിലെ ജനങ്ങളെ ഏറ്റവും കൂടുതല്‍ കബളിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
ഇപ്പോള്‍ കാര്യങ്ങള്‍ വെളിച്ചത്തു വന്നില്ലേ. നികൃഷ്ട ജീവിയെന്നും പരനാറിയെന്നും വിളിച്ചൊരാള്‍ പെട്ടെന്നു കയറി സന്യാസിയായി. അതെല്ലാം പിആര്‍ വര്‍ക്കിന്റെ ഭാഗമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സര്‍ക്കാരിന്റെ മുഖം ഭീരകരമായപ്പോള്‍ ആ മുഖം തേച്ചുമിനുക്കാന്‍ വേണ്ടിയിട്ടുള്ള പി.ആര്‍ എക്‌സര്‍സൈ് സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നടത്തുകയായിരുന്നു.
പാർട്ടി വ്യത്യാസമില്ലാതെ അഭിപ്രായങ്ങൾ നിർഭയമായി തുറന്നുപറയുന്ന നേതാവാണ് ജി. സുധാകരനെന്ന് ആലപ്പുഴയിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം. കോൺഗ്രസിനെയും സ്വന്തം പാർട്ടിയായ സിപിഎമ്മിനെയും അദ്ദേഹം വിമർശിക്കാറുണ്ട്. അതൊന്നും മുൻപ് ചെറ്റത്തരമായി മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് സുധാകരൻ.
മുഖ്യമന്ത്രിക്ക് പ്രായവും രണ്ടു ടേം നിബന്ധനയും ബാധകമല്ലെങ്കിൽ, പിന്നെ ഇതെല്ലാം ജി. സുധാകരന് മാത്രം എങ്ങനെ പ്രശ്നമാകുന്നുവെന്നാണ് പാർട്ടി അണികൾ തന്നെ ഇപ്പോൾ ചോദിക്കുന്നത്. ഇതിലൂടെ പിണറായി വിജയന്റേത് ഇരട്ടച്ചങ്കല്ല, മറിച്ച് ഇരട്ടമുഖമാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയെ വിമർശിക്കാൻ പിണറായിക്ക് യോഗ്യതയില്ല;മോദിയെ കണ്ടാൽ സലാം അടിക്കുന്ന മുഖ്യമന്ത്രി ഗതികേടിന്റെ പര്യായം
.jpg)


