പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ; കരിദിനമായി ആചരിക്കാന്‍ ബിജെപി

google news
bjp

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ ഇന്ന് കരിദിനമായി ആചരിക്കാന്‍ ബിജെപി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപിയുടെ രാപ്പകല്‍ സമരം തുടരുകയാണ്. ജില്ലാ കേന്ദ്രങ്ങളിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. 

ബിജെപി സംസ്ഥാന നേതാക്കള്‍ കരിദിനത്തിന്റെ ഭാഗമായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമാകും. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്നും ഭരണം തകര്‍ന്നുവെന്നും ആരോപിച്ചുകൊണ്ടാണ് ബിജെപി പ്രതിഷേധം. വൈകീട്ട് വരെയാണ് രാപ്പകല്‍ സമരം നടക്കുക.

രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ സര്‍ക്കാരിനെതിരെ യുഡിഎഫും പ്രതിഷേധത്തിലാണ്. പത്ത് മണിയോടെ യുഡിഎഫ് സെക്രട്ടറിയേറ്റ് പൂര്‍ണമായും വളയും.

Tags