പിണറായി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നു : രമേശ് ചെന്നിത്തല

google news
chennithala

പിണറായി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കേരളത്തിലുള്ളത് ജനങ്ങളെ വെല്ലുവിളിക്കുന്ന സർക്കാരാണ് .എഐ ക്യാമറ വിവാദത്തിൽ പുറത്തുവന്നത് അഴിമതിയെ വെള്ളപൂശുന്ന റിപ്പോർട്ടാണ്. പിഴയിനത്തിൽ പൊതുജനങ്ങളുടെ പണം വാങ്ങി മുഖ്യമന്ത്രിയുടെ ബന്ധക്കാർക്കും സ്വന്തക്കാർക്കും നൽകാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

സമരം തുടരും, സെക്രട്ടറിയേറ്റ് വളയൽ സമരങ്ങളുടെ ആദ്യഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് അംഗീകരിക്കില്ല. റിപ്പോർട്ട് ചവറ്റുകൊട്ടയിലെറിയും. ഉച്ചയ്ക്ക് ശേഷം വിശദമായവാർത്ത സമ്മേളനമെന്നും രമേശ് ചെന്നിത്തല  പറഞ്ഞു.

Tags