പിണറായി ' സ്ഫോടനത്തിൽ കൈപ്പത്തി തകർന്ന സി.പി.എം പ്രവർത്തകൻ കാപ്പ കേസിലെ പ്രതി : പൊട്ടിയത് പടക്കമെന്ന് പൊലിസ്
തലശേരി : പിണറായിയില്‍ സ്ഫോടനത്തിൽ യുവാവിന്‍റെ കൈപ്പത്തി അറ്റ സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. വെണ്ടുട്ടായി കനാല്‍കരയില്‍ നടന്ന സ്ഫോടനത്തില്‍ സിപിഎം പ്രവർത്തകനായ വിപിൻ രാജിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപിന്‍രാജ് കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
tRootC1469263">കോണ്‍ഗ്രസ് ഓഫിസ് തീവച്ച് നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.അതേസമയം പിണറായിയില്‍ പൊട്ടിയത് ബോംബ് അല്ലെന്ന് പൊലീസ് വ്യക്തമാക്കി. തെരഞ്ഞെടുത് വിജയാഘോഷത്തിത്തിനു ശേഷം ബാക്കിവന്ന പടക്കമാണെന്നാണ് കണ്ടെത്തല്‍. വിപിൻ രാജിന്‍റെ വീടിനു സമീപത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്.
പിണറായിയില്‍ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായെന്നാക്ക്ആദ്യം പുറത്തുവന്ന വിവരം. പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കെയാണ് പിണറായിയിൽ സ്ഫോടനമുണ്ടായത് .
.jpg)


