ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

death
death

ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കവടിയാർ ഉത്രാടത്തിൽ ടി ശങ്കർ (53) ആണ് മരിച്ചത്. കരിമല കാനന പാതയിൽ കല്ലിടാംകുന്നിനും ഇഞ്ചപ്പാറക്കോട്ടയ്ക്കും ഇടയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. കാളകെട്ടി താൽകാലിക ഡിസ്പെൻസറിയിൽ എത്തിച്ചെങ്കിലും മരിച്ചു.