പന്നി ബൈക്കിന് മുന്നിലേക്ക് ചാടി; തിരൂര്‍ക്കാട് ബൈക്ക് മറിഞ്ഞ് വിദ്യാര്‍ഥിക്ക് പരിക്ക്

accident-alappuzha
accident-alappuzha

അങ്ങാടിപ്പുറം: തിരൂര്‍ക്കാട് ഓട്ടുപാറയില്‍ പന്നി ബൈക്കിനു മുന്നിലേക്കു ചാടി അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിക്കു പരിക്കേറ്റു. ബുധനാഴ്ച യാത്രി ഏഴിനാണ് സംഭവം. രാത്രി വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പന്നി ഇടിച്ചുകയറിയത്. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു.ഈ ഭാഗത്ത് പന്നിശല്യം കൃഷിക്കാര്‍ക്കും മനുഷ്യജീവനും അപകടഭീഷണിയായെന്ന് പ്രദേശവാസികള്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി അങ്ങാടിപ്പുറം ടൗണില്‍ പന്നിയെ കണ്ടെത്തിയത് ജനങ്ങളില്‍ ആശങ്കയും അമ്പരപ്പും സൃഷ്ടിച്ചിരുന്നു.

tRootC1469263">

അങ്ങാടിപ്പുറം-വളാഞ്ചേരി റോഡില്‍ കോട്ടപ്പറമ്പ് എല്‍പി സ്‌കൂളിനു സമീപമാണ് പന്നി റോഡിലൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടത്. പന്നിശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags