പൊങ്കാലയിടാനെത്തിയ തന്റെ ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിക്കുന്നു; ഭക്തരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്- അന്ന രാജന്‍

Pictures of him attending Pongala are being circulated in a bad manner; I apologize if I hurt the devotees.

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ നടി അന്ന രാജന്‍ രംഗത്ത്.  പൊങ്കാലയിടാനെത്തിയ തന്റെ ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിക്കുന്നതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ അന്ന പ്രതികരിച്ചത്.  താന്‍ കാരണം ഏതെങ്കിലും ഭക്തന് വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും അന്ന രാജന്‍ പറഞ്ഞു. പൊങ്കാലയിടാനെത്തിയ അന്നയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.  

tRootC1469263">

അന്നയുടെ കുറിപ്പുകൾ 

കൈകൂപ്പി, നിറകണ്ണുകളോടെ,

ആറ്റുകാലമ്മയുടെ തൃപ്പാദങ്ങളില്‍ ഞാന്‍ പൊങ്കാലയര്‍പ്പിക്കുന്നത് ഇതാദ്യമായാണ്. ശുദ്ധമായ ഭക്തിയോടെയാണ് ഞാന്‍ വന്നതും കൊടും ചൂടില്‍ നിന്നതും വിറകടുപ്പില്‍ പൊങ്കാലയുണ്ടാക്കിയതും. ഹൃദയത്തില്‍ അമ്മയോടുള്ള വിശ്വാസത്തോടെ ആ പേര് ഉരുവിടുകയായിരുന്നു.പരിശുദ്ധമായ ഈ നിമിഷങ്ങള്‍ക്കിടെ, ചില അനാവശ്യ വിഡിയോകള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എനിക്ക് ചുറ്റുമുള്ളവരെ ഞാന്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തു. മീഡിയയിലുള്ളവരെയടക്കം. എന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നിമിഷങ്ങള്‍ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

എന്റെ സാരിയോ ഭാവങ്ങളോ എന്തെങ്കിലും പ്രവര്‍ത്തികളോ എതെങ്കിലും ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിരുന്നില്ല.

അമ്മയ്ക്ക് എന്റെ മനസ്സറിയാം. കഷ്ടപ്പാടുകളുകറിയാം. ചൂടും പ്രാര്‍ത്ഥനകളും എന്റെ ചിരിക്ക് പിന്നിലെ ആത്മാര്‍ത്ഥതയും അറിയാം. ആ സത്യം എനിക്ക് ധാരളമാണ്. ഞാന്‍ എന്നും ആറ്റുകാല്‍ അമ്മയുടെ എളിയ ഭക്തയായിരിക്കും. എല്ലാം അമ്മയുടെ തിരുവടികളില്‍ സമര്‍പ്പിച്ചു കൊണ്ട്.

Tags