കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് ഫയല്‍ നോക്കുന്ന മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രം വൈറല്‍

arya
arya

കൈക്കുഞ്ഞുമായെത്തി ജോലി ചെയ്യുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഒരു മാസം മാത്രമാണ് കു!ഞ്ഞിന് പ്രായം. കുഞ്ഞിനെ ഇടതുകയ്യാല്‍ ചേര്‍ത്തുപിടിച്ച് ഫയല്‍ നോക്കുന്ന ആര്യയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

ഓ?ഗസ്റ്റ് 10നാണ് ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവിനും കുഞ്ഞ് ജനിച്ചത്. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ആര്യയെ അഭിനന്ദിച്ചും മാതൃകയെന്ന് പ്രകീര്‍ത്തിച്ചും നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്യുന്നത്. കുഞ്ഞുമായി പാര്‍ലമെന്റിലെത്തി ലോകശ്രദ്ധ നേടിയ ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനോട് ഉപമിച്ചാണ് പലരും പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. 

Tags