ചീമേനിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവ് മരിച്ചു

D

ചീമേനിയില്‍ നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്.

കാസർഗോഡ്:  ചീമേനി ചെമ്പ്രകാനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. തൈക്കടപ്പുറം വേണുഗോപാല്‍ മെമ്മോറിയല്‍ യുപി സ്കൂളിന് സമീപത്തെ പരേതനായ കുഞ്ഞികണ്ണൻ - ബേബി ദമ്പതികളുടെ മകൻ സന്തോഷ് (40)ആണ് മരണപ്പെട്ടത്.  കൂടെയുണ്ടായിരുന്ന സുഹൃത്ത് റഫീഖിനെ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തൈക്കടപ്പുറത്തെ ബാർബർ തൊഴിലാളിയാണ് മരണപ്പെട്ട സന്തോഷ്. ചീമേനിയില്‍ നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. ബീന ആണ് ഭാര്യ. ഹരിനന്ദനൻ, രുദ്രതേജ് എന്നിവരാണ് മക്കള്‍. സതീഷ്, സുബാഷ് എന്നിവരാണ് സഹോദരങ്ങള്‍.

Tags