കാർയാത്രയ്ക്കിടെ ഫോൺവിളിയെത്തി, ‘അങ്ങാണ് മുഖ്യമന്ത്രി, ഭാര്യയോടുപോലും പറയരുത്’ ; ഒപ്പമുണ്ടായിരുന്ന മകൾക്ക് പോലും സൂചന കൊടുക്കാതെ ദീപ ദാസ്‌മുൻഷിക്ക് കൊടുത്ത വാക്ക് പാലിച്ച് വി.ഡി സതീശൻ
നന്ദിയറിയിച്ച സതീശനോട് അവർ പറഞ്ഞു. ‘എ.ഐ.സി.സി. പ്രഖ്യാപിക്കുന്നതുവരെ ഈ വിവരം ആരോടുംപറയരുത്, ഭാര്യയോടുപോലും’. ഇല്ലെന്ന് പറഞ്ഞ സതീശൻ വാക്കുപാലിച്ചു. ഒപ്പമുണ്ടായിരുന്ന മകൾ ഉണ്ണിമായയോടുപോലും പറഞ്ഞില്ല. എ.ഐ.സി.സി.യിൽ മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കുന്ന പത്രസമ്മേളനം തുടങ്ങുന്നതിന് അഞ്ചാറു മിനിറ്റ് മുൻപാണ് സതീശൻ കന്റോൺമെന്റ് ഹൗസിലെത്തിയത്.
തിരുവനന്തപുരം : നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ വിരാമമിട്ട് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഒരു മുഖ്യമന്ത്രിക്ക് ആവശ്യമായ പ്രധാന ഗുണങ്ങളിൽ ഒന്നായ വാക്ക് പാലിക്കുന്ന സ്വഭാവം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ ഏറെ ശ്രദ്ധേയമാണ്.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കാർ യാത്രയ്ക്കിടെ ആകാംക്ഷ അവസാനിപ്പിച്ച ഫോൺവിളി എത്തി. മറുവശത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയായിരുന്നു. “അങ്ങാണ് മുഖ്യമന്ത്രി, അഭിനന്ദനം” എന്നായിരുന്നു അവരുടേതായ സന്ദേശം.
നന്ദിയറിയിച്ച സതീശനോട് അവർ പറഞ്ഞു. ‘എ.ഐ.സി.സി. പ്രഖ്യാപിക്കുന്നതുവരെ ഈ വിവരം ആരോടുംപറയരുത്, ഭാര്യയോടുപോലും’. ഇല്ലെന്ന് പറഞ്ഞ സതീശൻ വാക്കുപാലിച്ചു. ഒപ്പമുണ്ടായിരുന്ന മകൾ ഉണ്ണിമായയോടുപോലും പറഞ്ഞില്ല. എ.ഐ.സി.സി.യിൽ മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കുന്ന പത്രസമ്മേളനം തുടങ്ങുന്നതിന് അഞ്ചാറു മിനിറ്റ് മുൻപാണ് സതീശൻ കന്റോൺമെന്റ് ഹൗസിലെത്തിയത്.
എ.ഐ.സി.സി. സംഘത്തോടൊപ്പം കേരളത്തിലേക്ക് കെ.സി. വേണുഗോപാൽ വരുന്നില്ലെന്ന വാർത്ത അപ്പോഴേക്കും പ്രചരിച്ചിരുന്നു. രമേശ് ചെന്നിത്തലയെ രാഹുൽഗാന്ധി വിളിച്ച് അനുനയിപ്പിക്കുന്നുവെന്ന വിവരവും വന്നു. അതോടെ സതീശനാണ് മുഖ്യമന്ത്രിയെന്ന നിഗമനത്തിൽ അണികൾ ആരവത്തിലേക്ക് കടന്നിരുന്നു.
.jpg)