മഹാത്മാ ഗാന്ധി സർവകലാശാലയിൽ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം


കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇൻറർ സ്കൂൾ സെൻററുകളിലും നടത്തുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ 2025 വർഷത്തെ പ്രവേശനത്തിന് മെയ് 20 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. എം.എ, എം.എസ്സി, എം.ടി.ടി.എം, എൽ.എൽ.എം എം.എഡ്, എം.പി.ഇഎസ്, എം.ബി.എ എന്നിവയാണ് പ്രോഗ്രാമുകൾ.
tRootC1469263">വിശദ വിവരങ്ങൾ cat.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എം,എഡ് പ്രോഗ്രാം രജിസ്ട്രേഷന് യോഗ്യതാ പരീക്ഷയുടെ അവസാന രണ്ടു സെമസ്റ്ററുകളുടെ ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. ഇങ്ങനെ അപേക്ഷിക്കുന്നവർ അതത് പഠന വകുപ്പുകൾ നിഷ്കർഷിക്കുന്ന സമയപരിധിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം.

എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക് www.cat.mgu.ac.in എന്ന വെബ്സൈറ്റ് വഴിയും എം.ബി.എക്ക് admission.mgu.ac.in എന്ന വെബ്സൈറ്റ് വഴിയുമാണ് അപേക്ഷ നൽകേണ്ടത്. പ്രവേശന പരീക്ഷ മെയ് 30, 31 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കേന്ദ്രങ്ങളിൽ നടക്കും. എം.ബി.എക്ക് സർവകലാശാല പൊതു പ്രവേശന പരീക്ഷ നടത്തില്ല. ഇ-മെയിൽ: cat@mgu.ac.in, എം.ബി.എ പ്രോഗ്രാം ഇമെയിൽ -smbs@mgu.ac.in