പെട്രോളിനും ഡീസലിനും വില കൂട്ടി

fuel

മൂന്ന് രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്.

പെട്രോളിനും ഡീസലിനും വില കൂട്ടി. മൂന്ന് രൂപ വീതമാണ് കൂട്ടിയത്. പെട്രോള്‍ വില 94.77 രൂപയില്‍ നിന്ന് 97.77 രൂപയായും ഡീസല്‍ വില 87.67 രൂപയില്‍ നിന്ന് 90.67 രൂപയായും വര്‍ധിപ്പിച്ചു. മെയ് 15ന് വില വര്‍ധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അഞ്ച് രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാല്‍, മൂന്ന് രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്.

രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാല്‍ മെയ് 15 ന് മുമ്പ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിലും വര്‍ധനവുണ്ടായേക്കാം. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുന്നത്. 

Tags