മൂട്ടില്‍ മരം മുറി കേസില്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ഹര്‍ജി

supreme court

 അളവില്‍ കവിഞ്ഞ മദ്യം വീട്ടില്‍ സൂക്ഷിച്ചുവെച്ച സംഭവത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.

മൂട്ടില്‍ മരം മുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നിലവില്‍ ഈ കേസിലെ പ്രതികളില്‍ ഒരാളായ ആന്റോ അഗസ്റ്റില്‍ അറസ്റ്റിലാണ്.

 അളവില്‍ കവിഞ്ഞ മദ്യം വീട്ടില്‍ സൂക്ഷിച്ചുവെച്ച സംഭവത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. വയനാട് വാഴവറ്റയിലെ വീട്ടില്‍ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസില്‍ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആന്‍േറായെ വയനാട്ടില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എക്‌സസൈസ് ആന്റോ ആഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്.

Tags