'ഹിന്ദുമതത്തിലേക്ക് മടങ്ങാനുള്ള അപേക്ഷ' ക്ഷേത്രം തടഞ്ഞുവെച്ചു; ക്രിസ്ത്യൻ കുടുംബം ഹൈക്കോടതിയിൽ
അധികൃതര്‍ നിരസിച്ചതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പുനലൂര്‍ സ്വദേശികളായ എട്ടംഗ ക്രൈസ്തവ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഡിസംബര്‍ 4ന് ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.
കൊല്ലം: ഹിന്ദു മതത്തിലേക്ക് മതം മാറുന്നതിനുള്ള അപേക്ഷ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം അധികൃതര്‍ നിരസിച്ചതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പുനലൂര്‍ സ്വദേശികളായ എട്ടംഗ ക്രൈസ്തവ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഡിസംബര്‍ 4ന് ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.
സിഎസ്‌ഐ സഭാംഗങ്ങളായ കുടുംബം ഈ വര്‍ഷം ജൂണ്‍ 24നാണ് കൊട്ടാരക്കര ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ക്ക് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചതെന്നു ഹര്‍ജിക്കാരിയായ സൂര്യലക്ഷ്മി വ്യക്തമാക്കി.
എന്നാല്‍ മതം മാറ്റത്തിനുള്ള സൗകര്യം ഒരുക്കുന്നതിനു പകരം ക്ഷേത്രം ഉപദേശക സമിതിയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥന്‍ അപേക്ഷ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ 5 മാസമായിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നു വിവരാവകാശത്തിലൂടെ കുടുംബത്തിനു മറുപടി ലഭിച്ചു. പിന്നാലെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
'ക്രിസ്തുമത വിശ്വാസികളായാണ് ഞങ്ങള്‍ ജനിച്ചു വളര്‍ന്നത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി പൂര്‍വികരുടെ മതത്തോട് അഗാധമായ വിശ്വാസം തോന്നിയതിനാലാണ് സ്വധര്‍മ്മത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
ആരുടേയും നിര്‍ബന്ധമോ പ്രലോഭനമോ ഇല്ലാതെ പൂര്‍ണമായും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറാനുള്ള തീരുമാനം.'അതേസമയം, ചടങ്ങ് നടത്തുന്നതിനെ ഉപദേശക സമിതിയിലെ ചില അംഗങ്ങളും പ്രദേശവാസികളും എതിര്‍ത്തിട്ടുണ്ടെന്നു ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. ചടങ്ങിനെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധിച്ചാല്‍ അത് ദേവസ്വം ബോര്‍ഡിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.jpg)

