യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തെ തുടര്‍ന്ന് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ മുനിസിഫ് കോടതിയില്‍ ഹര്‍ജി. യൂത്ത് കോണ്‍ഗ്രസ് അംഗമായ മൂവാറ്റുപുഴ സ്വദേശി നഹാസ് മുഹമ്മദ് ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
അഭിഭാഷകരായ ജിജോ ജോസഫ് ,എല്‍ദോസ് വര്‍!ഗീസ് എന്നിവര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള എതിര്‍കക്ഷികളോട് കോടതി വിശദീകരണം തേടി. തിരഞ്ഞെടുപ്പ് നടപടികള്‍ പ്രഥമദൃഷ്ട്യാ അസാധുവാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് പഴയ കമ്മിറ്റി ചാര്‍ജ് കൈമാറരുതെന്നും കോടതി നിര്‍ദേശിച്ചു.
തെളിവുണ്ടെങ്കില്‍ കൈമാറട്ടെ എന്നാണ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.