'കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സസ്‌പെന്‍ഷന്‍': ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

Kalady University

ഇന്ന് വിശദമായ വാദം കേള്‍ക്കാമെന്നാണ് കോടതി പറഞ്ഞിരുന്നതെങ്കിലും കാലടി സര്‍വകലാശാലയുടെ സത്യവാങ്മൂലം കൂടി കണ്ട സാഹചര്യത്തിലാണ് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചിരിക്കുന്നത്

കൊച്ചി: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ സര്‍വകലാശാല നടത്തിയ അന്വേഷണം പൂര്‍ത്തിയായിരുന്നില്ല. കഴിഞ്ഞ ദിവസം അന്വേഷണം പൂര്‍ത്തീകരിച്ചെന്നും, അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്നുമാണ് സര്‍വകലാശാല സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്. 

 ഇന്ന് വിശദമായ വാദം കേള്‍ക്കാമെന്നാണ് കോടതി പറഞ്ഞിരുന്നതെങ്കിലും കാലടി സര്‍വകലാശാലയുടെ സത്യവാങ്മൂലം കൂടി കണ്ട സാഹചര്യത്തിലാണ് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റേതാണ് നിര്‍ദേശം.

റ്റക്കാരായ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ മാപ്പു പറയണം, അവര്‍ ചെയ്ത തെറ്റ് ഏറ്റു പറയണം എന്നിങ്ങനെയാണ് സിന്‍ഡിക്കേറ്റ് തീരുമാനമെന്ന് കാലടി സര്‍വകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്. സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല കടുത്ത നിലപാട് തുടരുകയാണ്. മതിയായ ഹാജര്‍ ഇല്ലാത്ത കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു

Tags