കുടിവെള്ള തടസ്സത്തിന് ശാശ്വത പരിഹാരമാകുന്നു; തിരുവനന്തപുരം പട്ടത്ത് പഴയ കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കും, 500 കുടുംബങ്ങൾക്ക് ആശ്വാസം

Permanent solution to drinking water shortage; Old drinking water pipes to be replaced in Pattam, Thiruvananthapuram, relief for 500 families

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പട്ടം വാർഡിൽ അടിക്കടിയുണ്ടാകുന്ന കുടിവെള്ള തടസ്സത്തിന് ശാശ്വത പരിഹാരമാകുന്നു. പട്ടം പനച്ചമൂട് ഭാഗത്ത് 1980-കളിൽ സ്ഥാപിച്ചതും പഴക്കമേറിയതുമായ ആസ്ബസ്റ്റോസ്-സിമന്റ് പൈപ്പുകൾ മാറ്റി പുതിയ പി.വി.സി പൈപ്പുകൾ സ്ഥാപിക്കാൻ കേരള വാട്ടർ അതോറിറ്റി (KWA) നടപടി ആരംഭിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് തടസ്സമില്ലാതെ കുടിവെള്ളം ലഭ്യമാകും.   

ഏകദേശം 350 മീറ്റർ നീളത്തിലുള്ള പഴയ 80 mm, 100 mm പൈപ്പുകൾക്ക് പകരം യഥാക്രമം വലിയ വ്യാസമുള്ള 90 mm, 110 mm പി.വി.സി പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ജനസംഖ്യയും ജല ഉപഭോഗവും വർധിച്ചതോടെ പഴയ പൈപ്പുകൾ തുടർച്ചയായി പൊട്ടുകയും ജലവിതരണം തടസ്സപ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു. പുതിയ പൈപ്പ് ലൈനുകൾ പ്രധാന ശൃംഖലയുമായി ബന്ധിപ്പിക്കൽ, എയർ വാൽവുകൾ സ്ഥാപിക്കൽ, വ്യക്തിഗത കണക്ഷനുകൾ പുനഃസ്ഥാപിക്കൽ എന്നിവയും പദ്ധതിയിലുണ്ട്. പൈപ്പ് ഇടുന്നതിനായി കുഴിക്കുന്ന കോൺക്രീറ്റ് റോഡുകൾ പൂർവ്വസ്ഥിതിയിലാക്കുമെന്നും കെ.ഡബ്ല്യു.എ അറിയിച്ചു. പദ്ധതിക്കായി ടെൻഡറുകൾ ക്ഷണിച്ചുകഴിഞ്ഞു. വർക്ക് ഓർഡർ നൽകി 3 മാസത്തിനകം പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.   

Tags