മൃഗസംരക്ഷണ വകുപ്പില്‍ സ്ഥിര ജോലിയവസരം

PET

മൃഗസംരക്ഷണ വകുപ്പില്‍ ഇലക്‌ട്രീഷ്യന്‍. ജില്ല അടിസ്ഥാനത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒഴിവുകള്‍.

മൃഗ സംരക്ഷണ വകുപ്പിന് കീഴില്‍ സ്ഥിര ജോലി നേടാന്‍ അവസരം. ഇലക്‌ട്രീഷ്യന്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.ജില്ല അടിസ്ഥാനത്തിലാണ് ഒഴിവ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.

Name of post :    Electrician
Department :    Animal Husbandry
CATEGORY NO:    634/2025
Last Date of Application    04.02.2026
തസ്തികയും ഒഴിവുകളും

tRootC1469263">

മൃഗസംരക്ഷണ വകുപ്പില്‍ ഇലക്‌ട്രീഷ്യന്‍. ജില്ല അടിസ്ഥാനത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒഴിവുകള്‍.

Kozhikode    01 (One)
Kannur    Anticipated Vacancy
ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,100 രൂപമുതല്‍ 57,900 രൂപവരെ ശമ്ബളം ലഭിക്കും.

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ഏഴാം ക്ലാസ് (പുതിയത്) പാസായിരിക്കണം. ഇലക്‌ട്രീഷ്യന്‍/ വയര്‍മാന്‍ ട്രേഡിലുള്ള എന്‍.ടി.സി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വയര്‍മാന്‍ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/

Tags