പത്താം ക്ലാസ് മാത്രം മതി; കെെനിറയെ ശമ്പളം; സ്വന്തം നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം

psc

പി.എസ്.സി ഉദ്യോഗാർഥികൾ കാത്തിരുന്ന വിജ്ഞാപനമാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്. പത്താം ക്ലാസ് യോഗ്യതയിൽ നാട്ടിൽ തന്നെ സ്ഥിര സർക്കാർ ജോലി നേടാനുള്ള അവസരമാണ്. ഇതുവരെ അപേക്ഷിക്കാത്തവർ ഇന്നുതന്നെ അപേക്ഷിക്കുക. 

തസ്തികയും ഒഴിവുകളും

റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ജില്ല അടിസ്ഥാനത്തിൽ കേരളത്തിലുടനീളം ഒഴിവുകൾ വന്നിട്ടുണ്ട്. 
Name of post :      Village Field Assistant
Department :      Revenue
CATEGORY NO:      571/2025
Last date of application      14.01.2026

tRootC1469263">

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,700 രൂപമുതൽ 52,600 രൂപവരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. ഒബിസി, എസ്.സി, എസ്.ടി, മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

Tags