പത്താം ക്ലാസ് മാത്രം മതി; 52,600 രൂപ വരെ ശമ്പളത്തില്‍ നാട്ടില്‍ സ്ഥിര സര്‍ക്കാര്‍ ജോലി നേടാം

psc


പത്താം ക്ലാസ് യോഗ്യതയില്‍ കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. കേരള പി.എസ്.സി പുതുതായി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ നിരവധി ഒഴിവുകള്‍ വന്നിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷ പൂര്‍ത്തിയാക്കണം.

tRootC1469263">

തസ്തികയും ഒഴിവുകളും

റവന്യൂ ഡിപ്പാർട്ട്‌മെന്റിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്. 
തസ്തിക     Village Field Assistant
സ്ഥാപനം     Revenue
കാറ്റഗറി നമ്പർ     571/2025
അപേക്ഷ തീയതി     2026 ജനുവരി 14.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,700 രൂപമുതൽ 52,600 രൂപവരെ ശമ്പളം ലഭിക്കും. 

പ്രായപരിധി

18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. 

കരിയർ വാർത്താ ഫീച്ചർ

എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും. 

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
 

Tags