പെരിയ പഞ്ചായത്ത് പ്രസിഡന്റ് വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നവരും ബിജെപിയും തമ്മില്‍ അന്തര്‍ധാര; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

rajmohan unnithan
rajmohan unnithan

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നവര്‍ രക്തസാക്ഷികളോട് പോലും കൂറില്ലാത്തവരാണ്

പുല്ലൂര്‍ -പെരിയയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്ന യുഡിഎഫ് അംഗങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നവരും ബിജെപിയും തമ്മില്‍ അന്തര്‍ധാരയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

tRootC1469263">

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നവര്‍ രക്തസാക്ഷികളോട് പോലും കൂറില്ലാത്തവരാണ്. അവര്‍ക്ക് പിന്നില്‍ ചിലരുണ്ട്. ഇപ്പോള്‍ ആരുടെയും പേര് പറയുന്നില്ല. നേതൃത്വം നടപടി എടുക്കണമെന്നും നടപടി എടുത്തില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കേണ്ടിവരുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
യുഡിഎഫ്- ബിജെപി ബന്ധമെന്ന സിപിഐഎം ആരോപണം ശരിവെക്കുന്നതാണ് ഉണ്ണിത്താന്റെ പ്രതികരണം. പെരിയ ഇരട്ടക്കൊലയ്ക്ക് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ച പഞ്ചായത്താണിത്.

പുല്ലൂര്‍- പെരിയയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് യുഡിഎഫ് അംഗങ്ങളും ഒപ്പം ബിജെപി അംഗവും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നത്. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒമ്പത് വീതവും ബിജെപിക്ക് ഒരു അംഗവുമാണ് ഉള്ളത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി എല്‍ഡിഎഫിന്റെ ഒമ്പത് അംഗങ്ങളും ഹാജരായെങ്കിലും യുഡിഎഫ് അംഗങ്ങള്‍ക്ക് പിന്നാലെ ബിജെപി അംഗം എ സന്തോഷ് കുമാറും വിട്ടുനിന്നു. തുടര്‍ന്ന് കോറം തികയാതെ വന്നതോടെ വരണാധികാരി വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയും ഡിസിസിയും നിശ്ചയിച്ച പെരിയയില്‍നിന്നുള്ള ഉഷ എന്‍ നായരാണ് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഇവരെ പ്രസിഡന്റായി അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. ഉഷയെ പ്രസിഡന്റും എം കെ ബാബുരാജിനെ വൈസ് പ്രസിഡന്റായും നിശ്ചയിച്ചാണ് ഡിസിസി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത്. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുക്കാതിരിക്കുകയായിരുന്നു.

Tags