പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ

Periya Double Murder Case

 കാസർകോട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ ലഭിച്ചു. പത്താംപ്രതി രഞ്ജിത്തിനാണ് പരോൾ ലഭിച്ചത്. രണ്ടുമാസം മുമ്പും രഞ്ജിത്തിന് പരോൾ ലഭിച്ചിരുന്നു. പെരിയ ഇരട്ടക്കൊലക്കേസിലെ പീതാംബരൻ, ഗിജിൻ എന്നീ പ്രതികൾ പരോളിലാണ്. കഴിഞ്ഞമാസമാണ് ഇവർക്ക് പരോൾ ലഭിച്ചത്. ചട്ടപ്രകാരമാണ് ഇവർക്ക് 15 ദിവസത്തേക്ക് പരോൾ അനുവദിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു.

tRootC1469263">

കേസിലെ പ്രതികൾ നേരത്തേയും പരോളിന് അപേക്ഷ നൽകിയിരുന്നു. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിക്കുന്നതിനെതിരെ കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചിരുന്നു. പെരിയ ഇരട്ടക്കൊല കേസിലെ എല്ലാ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്നത്. കേസിൽ സുബീഷ്, സുരേന്ദ്രൻ ഉൾപ്പെടെ പത്ത് പ്രതികൾക്ക് എറണാകുളം സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സി.പി.എം. പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ 2022 ഏപ്രിൽ 27 നാണ് സാക്ഷിവിസ്താരം തുടങ്ങിയത്. 22 മാസംകൊണ്ട് വിചാരണ പൂർത്തിയാക്കി ശിക്ഷവിധിച്ചു. ഡിസംബർ 28ന് 14 പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. 10 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. നേരത്തെ ടി.പി. ചന്ദ്രശേഖർ വധക്കേസിലെ പ്രതികൾക്കും പരോൾ ലഭിച്ചിരുന്നു.

Tags