പെരിയ ഇരട്ടക്കൊലപാതക കേസ്; പ്രതികളുടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി

Periya Double Murder Case

ക്രമസമാധാന പ്രശ്‌നം മുൻനിർത്തിയാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പ്രതികൾക്ക് പരോൾ നിഷേധിച്ചതെന്നും കോടതിയുടെ നിരീക്ഷണം.

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികൾക്ക് തിരിച്ചടി. പരോൾ നൽകാത്തതിനെതിരെ പ്രതികൾ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിൻ, സുബീഷ് എന്നിവരുടെ അമ്മമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

ക്രമസമാധാന പ്രശ്‌നം മുൻനിർത്തിയാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പ്രതികൾക്ക് പരോൾ നിഷേധിച്ചതെന്നും കോടതിയുടെ നിരീക്ഷണം.ക്രമസമാധാന പ്രശ്‌നം മുൻനിർത്തി പരോൾ നിഷേധിക്കുന്നത് നിയമവിരുദ്ധമല്ലെന്നും പരോൾ നിഷേധിച്ചതിൽ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് വീഴ്ചയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചുബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവശേിക്കരുതെന്നും ഒരു സമയം ഒന്നിലധികം പ്രതികൾക്ക് പരേൾ നൽകരുതെന്നും നേരത്തെ ഇവർക്ക് പരോൾ അനുവദിച്ചപ്പോൾ ജയിൽ അധികൃതർ നിബന്ധന വെച്ചിരുന്നു. ഈ നിബന്ധനകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സിപിഐഎമ്മുകാരായ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് എറണാകുളം സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

Tags