പെരിന്തൽമണ്ണയിൽ പോലീസിന് നേരെ ആക്രമണം ; രണ്ട് പേർ അറസ്റ്റിൽ
പെരിന്തൽമണ്ണ നഗരമധ്യത്തിൽ പരസ്യമായി അടിപിടി കൂടിയത് ചോദ്യം ചെയ്യാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം. പെരിന്തൽമണ്ണ ബൈപ്പാസിലെ ചില്ലീസ് ജംഗ്ഷനിൽ വെച്ചാണ് സംഭവം. അക്രമം നടത്തിയ രണ്ടു പേരെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.
ചില്ലീസ് ജംഗ്ഷനിൽ അടിപിടി നടക്കുന്നു എന്ന വിവരമറിഞ്ഞാണ് പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ, സംഘർഷം ശാന്തമാക്കാനും ഇവരെ പിടികൂടാനും ശ്രമിക്കുന്നതിനിടെ പ്രതികൾ പോലീസിന് നേരെ തിരിയുകയും ആക്രമിക്കുകയുമായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം പ്രതികൾ ശക്തമായി പ്രതിരോധിച്ചതോടെ രംഗം വഷളായി. ഒടുവിൽ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഒപ്പം ചേർന്നാണ് പ്രതികളെ രണ്ടുപേരെയും ബലമായി പോലീസ് ജീപ്പിൽ കയറ്റിയത്. ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
.jpg)

