ലഹരിക്കെതിരെ ഓട്ടോറിക്ഷയിൽ ബോധവൽക്കരണവുമായി കണ്ണൂർ പെരളശേരിയിലെ ഓട്ടോ ഡ്രൈവർ
പെരളശേരി : സമൂഹത്തിൽ പിടിമുറുക്കുന്ന ലഹരിക്കെണിക്കെതിരെ സ്വന്തം വാഹനത്തിൽ ബോധവൽക്കരണവുമായി പെരളശേരി യിലെ ഓട്ടോറിക്ഷ ഡ്രൈവർ.സ്‌കൂളിൽ നിന്നുംക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നിങ്ങളെ കുരുക്കിലാക്കാൻ ലഹരിസംഘം കാവലുണ്ട്. അതിൽ പെട്ടു പോകാതെ എത്രയും പെട്ടെന്ന് വീട്ടിൽ എത്തുക. അച്ഛനും അമ്മയും കൊച്ചനുജനും കൊച്ചനുജത്തിയും നിന്നെ കാത്ത്വീട്ടിൽ ഇതിലുണ്ട്.പുതിയ അധ്യയന വർഷത്തിന് തുടക്കമായ ജൂൺ ഒന്നിന് ദിവസംതന്നെ ലഹരിക്കെതിരായ ശക്തമായ സന്ദേശവുമായി പെരളശേരി അമ്പലം സ്റ്റോപിലെ ഓട്ടോറിക്ഷ ഡ്രൈവർ രംഗത്തുവന്നത് ശ്രദ്ധേയമായി.
പെരളശേരി വടക്കുമ്പാട്ടെ സൗമ്യയിലെ പി.പി സുരേന്ദ്രനാണ് തന്റെ ഓട്ടോയുടെ പിറകിൽ ബോ ധവൽക്കരണ ഫ്ളക്സ് സ്ഥാപിച്ചത്. . 'മോ നെ... ക്ലാസ്സ് കഴിഞ്ഞ് പുറ ത്തിറങ്ങുമ്പോൾ നിങ്ങ ളെ കുരുക്കിലാക്കാൻ ലഹരി സംഘം കാവ ലുണ്ട്. അതിൽ പെട്ടുപോകാതെ എത്രയും പെട്ടെന്ന് വിട്ടിൽ എത്തുക. അച്ഛനും അമ്മ യും കൊച്ചനുജനും കൊച്ചനുജത്തിയും നി ന്നെ കാത്ത് വീട്ടിൽ ഇരിപ്പുണ്ട്..' എന്ന ഹൃദ ർശിയായ വരികളാണ് ഫ്ലെക്സിലുള്ളത്. നിരവധിപേർ ഈ ഓട്ടോറിക്ഷയുടെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
.jpg)

