മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ജനവികാരവും പരിഗണിക്കും ; കെ മുരളീധരന്‍
May 12, 2026, 08:12 IST
മത്സരിക്കാത്ത ഒരാള്‍ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിന്റെ റിസ്‌ക്ക് അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ എംഎല്‍എമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്ന് കെ മുരളീധരന്‍. എണ്ണം മാത്രമെങ്കില്‍ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാന്‍ഡ് പരിഗണിക്കും. മത്സരിക്കാത്ത ഒരാള്‍ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിന്റെ റിസ്‌ക്ക് അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ജനവികാരവും ഘടക കക്ഷികളുടെ നിലപാടും പ്രധാനമാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും കെ മുരളീധരന്‍ പറഞ്ഞു
.jpg)

