ലോഡ് ഷെഡിംഗിനെതിരായ ജനങ്ങളുടെ പ്രതിഷേധം; ജീവന് സുരക്ഷ ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി കെഎസ്‌ഇബി ജീവനക്കാര്‍
സാങ്കേതിക പ്രശ്നങ്ങളാല്‍ വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടെന്നും തുടർന്ന് ജനങ്ങള്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നുവെന്നും കത്തില്‍ ജീവനക്കാർ വ്യക്തമാക്കുന്നുണ്ട്.
കൊച്ചി : കറന്റ് പോകുന്നതില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനാല്‍ രാത്രി സമയത്ത് ജീവനക്കാരുടെയും ഓഫീസിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡ് അധികൃതർ ആലുവ സർക്കിള്‍ ഇൻസ്പെക്ടർക്ക് കത്ത് നല്‍കി.ആലുവ വെസ്റ്റ് ഇലക്‌ട്രിക്കല്‍ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് പൊലീസില്‍ പരാതി നല്‍കിയത്.
സാങ്കേതിക പ്രശ്നങ്ങളാല്‍ വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടെന്നും തുടർന്ന് ജനങ്ങള്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നുവെന്നും കത്തില്‍ ജീവനക്കാർ വ്യക്തമാക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രി പലതവണ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് തൃശൂർ എരുമപ്പെട്ടിയിലെ കെഎസ്‌ഇബി ഡിവിഷൻ ഓഫീസില്‍ അർധരാത്രി നാട്ടുകാരുടെ വൻ പ്രതിഷേധമുണ്ടായിരുന്നു. രാത്രി 11 മണിയോടെ ആരംഭിച്ച പ്രതിഷേധവും വാഗ്വാദവും പുലർച്ചെ രണ്ടര വരെ തുടർന്നു.
.jpg)