ജനകീയ മന്ത്രിസഭ നിലവില്‍ വരുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ

chandy

ജനകീയ മന്ത്രിസഭയായിരിക്കും നിലവില്‍ വരികയെന്നും വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സംസ്ഥാനത്ത് യുഡിഎഫിന്റെ ഒരു നല്ല മന്ത്രിസഭ പ്രതീക്ഷിക്കുന്നുവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജനകീയ മന്ത്രിസഭയായിരിക്കും നിലവില്‍ വരികയെന്നും വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ പുറമെ കാണുന്ന പ്രശ്‌നങ്ങള്‍ മന്ത്രിസഭാ രൂപീകരണത്തോടെ ഇല്ലാതാകും. ഇപ്പോഴുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കുള്ള പരിഭവം പരിഹരിക്കും. ജനാധിപത്യ മര്യാദ അനുസരിച്ചാകും മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന വിഡി സതീശന്‍ പ്രവര്‍ത്തിക്കുകയുള്ളു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വെട്ടിച്ചുരുക്കിയത് നല്ല തീരുമാനമാണെന്നും ഉത്തരവാദിത്തം പാലിച്ചില്ലെങ്കില്‍ ഇടത് സര്‍ക്കാരിന്റെ അവസ്ഥ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags