പോലീസ് ആണെന്ന് നടിച്ച് വിനോദസഞ്ചാരികളെ കൊള്ളയടിച്ചു; മലയാളിയടക്കം രണ്ട് പേർ പിടിയിൽ

crime
crime

പോലീസ് ആണെന്ന് നടിച്ച് വിനോദസഞ്ചാരികളെ കൊള്ളയടിച്ചു; മലയാളിയടക്കം രണ്ട് പേർ പിടിയിൽപൊലീസ് ആണെന്ന് പറഞ്ഞ് വിനോദ സഞ്ചാരികളായവരിൽ നിന്ന് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മലയാളിയടക്കം രണ്ടുപേർ ഭുവനേശ്വറിൽ പിടിയിൽ.

സ്വകാര്യ നിമിഷങ്ങൾ അറിയാതെ ക്യാമറയിൽ പകർത്തുകയും പിന്നീട് സഞ്ചാരി ജോഡികളെ സമീപിച്ച് ഭീഷണിപ്പെടുത്തിയുമായിരുന്നു പണം കവർന്നത്. എസ് ഐയും കോൺസ്റ്റബിളും ആണെന്ന് അവകാശപ്പെട്ടായിരുന്നു ഭീഷണി.
പത്തനംതിട്ട സ്വദേശിയായ 41 വയസ്സുള്ള ജോസഫ് എം.ഇ, ഭുവനേശ്വർ സ്വദേശി ജിതേന്ദ്ര സമന്ത്രയ് (50) എന്നിവരാണ് പിടിയിലായത്.

tRootC1469263">

ഖാണ്ഡഗിരി, ഉദയഗിരി മലനിരകളിലെ ഗുഹകളും ചരിത്ര കേന്ദ്രങ്ങളും സന്ദർശിക്കുന്നവരെയാണ് ഇവർ ഭീഷണിപ്പെടുത്തിയത്. പൊലീസ് വേഷത്തിൽ ചില ആളുകൾ സഞ്ചാരികളിൽ നിന്ന് പണം തട്ടുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തി ഇവരെ പിടി കൂടുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് നിരവധി ദമ്പതികളുടെ അടുപ്പമുള്ള ഫോട്ടോകളും വീഡിയോകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

Tags