സി.പിഎം - ബി.ജെ.പി ഡീൽ ജനങ്ങൾ ജനവിധിയിലൂടെ വലിച്ചെറിയും: രമേശ് ചെന്നിത്തല

People will reject CPM BJP deal through popular vote Ramesh Chennithala

ചക്കരക്കൽ : ദുർഭരണം കൊണ്ട് കേരളം ശ്വാസംമുട്ടിയ സാഹചര്യത്തിൽ രക്ഷകരായി യുഡിഎഫ് അധികാരമേൽക്കുമെന്നമുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. അബ്ദുൾ റഷീദിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ചക്കരക്കല്ലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിൽ  ആദ്യമന്ത്രി സഭായോഗ തീരുമാനം    

അഞ്ചിന ഗ്യാരണ്ടി നടപ്പാക്കലാണ്. മുഴുവൻ സ്ത്രീകൾക്ക് ട്രാൻസ്പോർട്ട് ബസുകളിൽ സൗജന്യ യാത്ര മുതൽ വിദ്യാഭ്യാസ പലിശ രഹിത വായ്പ വരെ അഞ്ച് ഇന ഗ്യാരഡിയാണ് രാഹുൽജി പ്രഖ്യാപിച്ചത്. ഇതോടെ നമ്മുടെ സംസ്ഥാനത്തെ രാജ്യം ഉറ്റുനോക്കുകയാണ്.

നാട്മാറും ജനപുരോഗതി നവ കേരളത്തിലേക്കാണ് ചുവട് വെക്കുക.  പാവങ്ങളുളുടെ സ്വപ്ന സാക്ഷാത്കാരം കോൺഗ്രസിനേ സാധിക്കൂ എന്ന് മുൻ ഭരണകാലം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഴിമതി വഞ്ചന സ്വജനപക്ഷപാതം വിലക്കയറ്റം പെൻഷൻ മുടക്കം അക്രമം പീഡനം   എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണം.         സി പി എം - ബിജെപി ഡീൽ  വലിച്ചെറിഞ്ഞ് കേരളം വിധി എഴുതുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എം കെ മോഹനൻ അധ്യക്ഷതനായി. മാർട്ടിൻ ജോർജ് കെ പി താഹിർ ഹാജി ഹൈദരാലി ശിഹാബ് തങ്ങൾ അബ്ദുൾ റഹുമാൻ കല്ലായി അഡ്വ. സിആർ വി നോദ്കെ കെ ജയരാജൻ മാസ്റ്റർ വി എ നാരായണൻ  കെ വി ജയരാജൻ പുതുക്കുടി ശ്രീധരൻ സജീവ് മാറോളി ഷമേജ് പെരളശ്ശേരി കെ ഒ സുരേന്ദ്രൻ മാസ്റ്റർ രാജീവൻ പാനുണ്ട റോഷ്നി ഖാലിദ് അബ്ദുൾ റഷീദ് തുടങ്ങിയവർ സംസാരിച്ചു