ജനം പ്രബുദ്ധരാണ് ,കാണേണ്ടത് കാണും, കേൾക്കേണ്ടത് കേൾക്കും’! പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

People are enlightened, they will see what they want to see, they will hear what they want to hear! Rahul joins the crowd with a post
People are enlightened, they will see what they want to see, they will hear what they want to hear! Rahul joins the crowd with a post

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മുന്നേറ്റം തുടരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ . യു.ഡി.എഫ്. വിജയത്തെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് ‘ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും.എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും….’ എന്ന രാഹുലിന്റെ പ്രതികരണം.

tRootC1469263">

അതേസമയം, ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് പാർട്ടിയിൽ നിന്നും ഉൾപ്പെടെ പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ വോട്ട് രേഖപ്പെടുത്താൻ എത്തിയ സംഭവം നേരത്തെ വലിയ വാർത്തയായിരുന്നു. 15 ദിവസത്തെ ഒളിവിൽ കഴിഞ്ഞ ശേഷമാണ് രാഹുൽ പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെത്തി വോട്ട് ചെയ്തത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിനും രണ്ടാമത്തെ കേസിൽ ജാമ്യം ലഭിച്ചതിനും പിന്നാലെയായിരുന്നു രാഹുലിന്റെ വോട്ടെടുപ്പ്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണങ്ങൾക്കിടെ, അദ്ദേഹത്തിന്റെ വിശ്വസ്തനും അടൂർ നഗരസഭയിലെ എട്ടാം വാർഡ് യു.ഡി.എഫ്. സ്ഥാനാർഥിയുമായിരുന്ന ഫെനി നൈനാൻ തോറ്റത് യു.ഡി.എഫിന് തിരിച്ചടിയായി. ബി.ജെ.പി. സീറ്റ് നിലനിർത്തിയ വാർഡിൽ, ഫെനി നൈനാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ പേര് പരാമർശിക്കപ്പെട്ട വ്യക്തിയാണ് ഫെനി. ഈ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അടൂർ നഗരസഭയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Tags