ജനം പ്രബുദ്ധരാണ്, നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തും ; വി ഡി സതീശന്‍
നേരത്തെ പറഞ്ഞതുപോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരും.
നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജിലെ 135ാം ബൂത്തില്‍ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
നേരത്തെ പറഞ്ഞതുപോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരും. യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ അഭിപ്രായം മാറ്റി. എല്ലാ ദേശീയ സര്‍വേകളിലും യുഡിഎഫ് മികച്ച നിലയിലാണ്. തട്ടിക്കൂട്ടിയ സര്‍വേകളുടെ കാര്യമല്ല പറയുന്നത്. കേരളത്തില്‍ തട്ടിക്കൂട്ടിയ സര്‍വേകളുണ്ട്. അതിനെ കുറിച്ച് വിശദമായി പിന്നെ പറയാം. മൂന്നു മാസത്തിനിടയില്‍ നാല് പ്രാവശ്യം കേരളം മുഴുവന്‍ സഞ്ചരിച്ചയാളാണ് ഞാന്‍. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ നൂറിലധികം സീറ്റുമായി അധികാരത്തില്‍ വരും എന്നതില്‍ ഒരു സംശയവുമില്ലെന്ന് സതീശന്‍ പറഞ്ഞു.
.jpg)


