മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും
Updated: May 21, 2025, 10:55 IST
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാൻ തുക അനുവദിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും. 194 കോടി രൂപ അനുവദിച്ചു . ഈ മാസം 24 മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. അഞ്ചിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം. 2000 കോടി രൂപയുടെ വായ്പ സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെൻഷൻ അനുവദിച്ചത്.
tRootC1469263">ജൂൺ 5നകം വിതരണം പൂർത്തിയാക്കും. ഇനി രണ്ടു മാസത്തെ കുടിശ്ശിക ബാക്കിയുണ്ട്. 60 ലക്ഷം പേർക്ക് കൃത്യമായി സാമൂഹിക ക്ഷേമ പെൻഷൻ കൃത്യമായി നൽകുന്നുവെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
.jpg)


