'കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കി; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്
മറ്റ് 25 റാങ്ക് ഹോൾഡേഴ്സിനെയും പ്രതിചേർത്തിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കിയെന്ന് കാണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: യുവജന സംഘടനകളുമായി ചേർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ പുതിയ കേസ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്.സമരസമിതി സെക്രട്ടറി വളർമതിയാണ് കേസിലെ ഒന്നാംപ്രതി. മറ്റ് 25 റാങ്ക് ഹോൾഡേഴ്സിനെയും പ്രതിചേർത്തിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കിയെന്ന് കാണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തുടർച്ചയായി കേസെടുത്ത് സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. സമരത്തിനെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും റാങ്ക് ഹോൾഡേഴ്സ് ആരോപിക്കുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം
കഴിഞ്ഞദിവസം സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് വളർമതി തല മുണ്ഡനം ചെയ്തിരുന്നു. നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചിരുന്നു. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്നതിൽ നിന്ന് പിന്നോട്ടില്ല. സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ചാണ് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.
.jpg)

