തൃശൂരിൽ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
Updated: Apr 17, 2026, 11:28 IST
സമീപത്തെ കടയില്‍ വെള്ളം കുടിക്കാൻ ഇറങ്ങിയ ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തും കാർ ഇടിച്ചുകയറി
വടക്കാഞ്ചേരി: നിയന്ത്രണംവിട്ട കാർ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് . അകമല ചെമ്പത്ത് വളപ്പില്‍ കൃഷ്ണന്‍റെ ഭാര്യ ലീലയാണ് (55) ആണ് മരിച്ചത് . തോന്നൂർക്കര ചേലക്കാട്ട് വീട്ടില്‍ ജയകൃഷ്ണൻ (19), അമ്മ ജലജ എന്നിവർക്കാണ് പരിക്കേറ്റത്.വടക്കാഞ്ചേരി അകമല പത്മനാഭ ഹോട്ടലിന് സമീപം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
അപകടം നടന്ന ഉടൻതന്നെ ലീലയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീപത്തെ കടയില്‍ വെള്ളം കുടിക്കാൻ ഇറങ്ങിയ ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തും കാർ ഇടിച്ചുകയറി.തിരുവില്വാമല സ്വദേശിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
.jpg)

