കർണാടകയിൽ മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം ; പക്ഷിപ്പനി സ്ഥിരീകരിച്ചു
തുമകുരു: കർണാടകയിലെ തുമകുരു ജില്ലയിൽ ദേശീയ പക്ഷിയായ മയിലുകളിൽ എച്ച്5എൻ1 (H5N1) പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏപ്രിൽ 16നും 21നും ഇടയിലായി ജില്ലയിലെ വയലുകളിലും വനാതിർത്തികളിലുമായി 44ലധികം മയിലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഭോപ്പാലിലെ ഐ.സി.എ.ആർ-എൻ.ഐ.എച്ച്.എസ്.എഡി (ICAR-NIHSAD) ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് മയിലുകൾക്ക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ തുമകുരു ജില്ലയെ പ്രത്യേക നിരീക്ഷണ മേഖലയാക്കി മാറ്റി. വൈറസ് ബാധ കണ്ടെത്തിയ സ്ഥലത്തിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ പ്രദേശം 'ഇൻഫെക്റ്റഡ് സോൺ' ആയും പത്ത് കിലോമീറ്റർ വരെ ദൂരം 'സർവൈലൻസ് സോൺ' ആയും പ്രഖ്യാപിച്ചു. ഇതിന്റെ പരിധിയിൽ വരുന്ന 38 ഗ്രാമങ്ങളിലെ ഇരുപതിനായിരത്തോളം താമസക്കാരെ ആരോഗ്യപ്രവർത്തകർ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.
പനി, തൊണ്ടവേദന, കർണാടകയിൽ മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം ; പക്ഷിപ്പനി സ്ഥിരീകരിച്ചു ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ കണ്ടെത്താനായി പ്രത്യേക മെഡിക്കൽ ടീമുകൾ രൂപീകരിച്ചു. കൊക്കരെബെല്ലൂർ കമ്മ്യൂണിറ്റി റിസർവ് ഉൾപ്പെടെയുള്ള പക്ഷിസങ്കേതങ്ങളിലും വനമേഖലകളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
.jpg)

