പയ്യന്നൂരിൽ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എം എൽ എയുടെ ഉദ്ഘാടന പ്രസംഗം തടസപ്പെടുത്തി : കൈയ്യേറ്റം നടന്നതായി ആരോപണം

In Payyanur, V. Kunhikrishnan MLA’s inaugural speech was interrupted during the Cooperative Week celebrations; allegations of physical assault have been raised.

തളിപ്പറമ്പ് സര്‍ക്കിള്‍ യൂണിയന്‍ വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം തന്നെ പരിപാടിയുടെ ഉദ്ഘാടകനുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്തിരുന്നു. സ്ഥലം എംഎല്‍എ വി കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാതെ നഗരസഭാ ചെയര്‍മാനെയായിരുന്നു ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത്.

 പയ്യന്നൂർ : പയ്യന്നൂരിലെസഹകരണ വാരാഘോഷത്തിനിടെ വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയത് മണ്ഡലത്തിൽ സംഘർഷാവസ്ഥ സൃഷ്‌ടിക്കുന്നു. പയ്യന്നൂര്‍ കണ്ടോത്ത് ബുധനാഴ്ച്ച രാവിലെ 10 ന് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. എംഎല്‍എയുടെ പിഎയെ സിപിഎം സഹകരണ സംഘത്തിലെ ഭാരവാഹികള്‍ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. 

തളിപ്പറമ്പ് സര്‍ക്കിള്‍ യൂണിയന്‍ വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം തന്നെ പരിപാടിയുടെ ഉദ്ഘാടകനുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്തിരുന്നു. സ്ഥലം എംഎല്‍എ വി കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാതെ നഗരസഭാ ചെയര്‍മാനെയായിരുന്നു ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത്. പിന്നാലെ മന്ത്രി ഇപെട്ടാണ് എംഎല്‍എയെ ഉദ്ഘാടകനായി തീരുമാനിക്കണമെന്ന് നിര്‍ദ്ദേശ നല്‍കുന്നത്. വികുഞ്ഞികൃഷ്ണൻ എം എൽ എ നടത്തിയ ഉദ്ഘാടന പ്രസംഗമാണ് പ്രകോപനം സൃഷ്ടിച്ചത്.

ഏത് തെറ്റ് കണ്ടാലും തന്റെ ശബ്ദം ഉയരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎല്‍എ പറഞ്ഞിരുന്നു. ഇതിനിടെയാണ് വേദിയിലിരുന്ന ചില സി.പി എം അനുകൂലികൾഅവിടെ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യമുണ്ടായത്. വീണ്ടും എംഎല്‍എ പ്രസംഗം തുടരുന്നതിനിടെ സദസില്‍ നിന്ന് നിരവധി പേര്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ടായി. തുടര്‍ന്നാണ് സംഘർഷത്തിൽ എംല്‍എയും പിഎ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റതായി ആരോപണം ഉയര്‍ന്നത്.

തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രരായി ജയിച്ച എംഎല്‍മാര്‍ സിപിഎം ഭരിക്കുന്ന സദ്ദേശ സ്ഥാനപനങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസലഭകളിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു വി കുഞ്ഞികൃഷ്ണന്റെയും ടി കെ ഗോവിന്ദന്റെയും ആരോപണം.

Tags