പൊലീസിനെ ബോംബെറിഞ്ഞ കേസിൽ പയ്യന്നൂരില ഡി.വൈ.എഫ് ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോൾ
പയ്യന്നൂർ : പയ്യന്നൂർ നഗരത്തിൽ പൊലിസിനെ ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചതിന് 20 വർഷം ശിക്ഷിക്കപ്പെട്ട പ്രതികളിലൊരാളായ പയ്യന്നൂരിലെ ഡിവൈഎഫ്ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോൾ. അഞ്ചു ദിവസത്തേക്ക് അടിയന്തര പരോൾ അനുവദിച്ച് കേരള ഹൈക്കോടതി ഉത്തരവിട്ടു.
ഭാര്യാ മാതാവിൻ്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. പൊലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് നിഷാദ്. പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ് നിഷാദ്. അതേസമയം കഴിഞ്ഞ പരോൾ സമയത്ത് വി കെ നിഷാദ് ചട്ടം ലംഘിച്ച് സിപിഎം പ്രതിഷേധ പ്രകടനത്തിൽ നേരത്തെ പങ്കെടുത്തിരുന്നു.
പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. എന്നാൽ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന സിപിഎം പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തു.
പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പയ്യന്നൂർ നഗരത്തിൽ വിന്യസിക്കപ്പെട്ട പൊലീസ് സംഘത്തിനെ ബൈക്കിലെത്തി ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗൺസിലറായി വിജയിക്കുകയും ചെയ്തു. നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഡിസംബർ 26 നാണ് ആദ്യം പരോളിൽ ജാമ്യത്തിലിറങ്ങിയത് ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമാണ് വി കെ നിഷാദ്.
.jpg)

