മൂന്നാഴ്ച്ചയായി വഴിയടഞ്ഞ് പയ്യന്നൂർ റോഡ്, തീരാ ദുരിതത്തിൽ യാത്രക്കാർ ; ഹൈക്കോടതിയെ സമീപിക്കാൻ ജനകീയ സമിതി


പയ്യന്നൂർ: കണ്ണൂർ - കാസർകോട് ദേശീയപാതയിലൂടെ പയ്യന്നൂരിലേക്ക് പോകുന്ന വാഹനയാത്രികർ അനുഭവിക്കുന്ന തീരാദുരിതത്തിന് അറുതി വരുത്താൻ ഹൈക്കോടതിയെ സമീപിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതി നീക്കം നടത്തുന്നു.ഇതിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ വഴി തിരിഞ്ഞ്ചുമടുതാങ്ങി വഴി പോകാൻ തുടങ്ങിയിട്ട് മൂന്നാഴ്ച്ച പിന്നിടുമ്പോൾ ജനകീയ രോഷവും ശക്തമാണ്.നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നപുതിയ ദേശീയപാതയുടെ പിലാത്തറ ഭാഗത്ത് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് പയ്യന്നൂരിലേക്കുള്ള സർവീസ് റോഡ് അടച്ചത്.
tRootC1469263">നെടുനീളത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട റോഡിൽ പശയും ടാറും കോഴിയൊരിച്ച് കരാറുകാർ വിള്ളൽ മറക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും റോഡിന്റെ സുരക്ഷ സംബന്ധിച്ച് ഉറപ്പില്ലാത്തതിനാൽ വിള്ളലുകൾ വീണ ബോർഡർ വാളിന് സമീപത്തുകൂടിയുള്ള സർവീസ് റോഡാണ് പൂർണ്ണമായും അടച്ചിട്ടത്. ഇതോടെയാണ് കരാർ കമ്പി നിയായ മേഘയുടെ ജീവനക്കാർ ബസുകളും ഭാരവാഹനങ്ങളും ഉൾപ്പെടെ എല്ലാ വാഹനങ്ങളും ചുമടുതാങ്ങി വഴി തിരിച്ചുവിട്ടത്.പിലാത്തറ ടൗണിലെ അടിപ്പാലം മുതൽ പീരക്കാംതടം വരെയുള്ള ഭാഗത്തെ ബോർഡർ വാൾ നീക്കം ചെയ്ത് ഇവിടെ പാലം നിർമ്മിച്ചാൽ മാത്രമേ അപകടാവസ്ഥ ഒഴിവാക്കാൻ കഴിയൂ മെന്നാണ് പ്രദേശവാസികൾ പറയുന്നത്.ബോർഡർ വാളിന്റെ അടിഭാഗത്തെ വിള്ളലുകൾ ഒഴിവാക്കാൻ ഇവിടെ കോൺക്രീറ്റ് ചെയ്ത് മറക്കാൻ നിർമ്മാണ ജോലി ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഇത് പൂർത്തീകരിക്കുന്നതുവരെ വരെ റോഡ് തുറക്കില്ലെന്നാണ് കരാറുകാരുടെ പ്രതിനിധി പറയുന്നത്. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളൊന്നും റോഡ് അപകടത്തിലായത് സംബന്ധിച്ച് ഒരു പ്രതികരണവും നടത്താത്ത സാഹചര്യത്തിൽ ജനകീയ പഠന സംഘം ഇന്ന് രാവിലെ 9 ന് ചെറുവത്തൂർ കാര്യങ്കോട് മുതൽ കണ്ണൂർ ചാല വരെയുള്ള പ്രശ്‌നബാധിത പ്രദേശങ്ങൾ സന്ദർശിച്ചും നാട്ടുകാരുമായി സംവദിച്ചും തൽസ്ഥിതി രേഖപ്പെടുത്തുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനും വേണ്ടി പഠന സംവാദ യാത്ര തുടങ്ങിയിട്ടുണ്ട്.
പയ്യന്നൂർ പെരുമ്പയിൽ നിന്നാണ് യാത്ര ആരംഭിച്ചത്.ഹൈവേ വികസനം പോലെയുള്ള വൻ നിർമ്മിതികളുടെയും മറ്റു വികസനപ്രവർത്തനങ്ങളുടെയും കാര്യം വരുമ്പോൾ ആസൂത്രണ-നിർമ്മാണഘട്ടങ്ങളിൽ പൊതുജനങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്നും അതീവജാഗ്രത പുലർത്തുന്നതിലൂടെ മാത്രമേ ആഘാതങ്ങൾ കുറക്കാൻ സാധിക്കുകയുള്ളെവന്നും, പഠന റിപ്പോർട്ട് അതിന് സഹായകമാവുമെന്നുമാണ് ജനകീയ പഠനസംഘം ഭാരവാഹികൾ പറയുന്നത്.
ഇത് കൂടാതെ പിലാത്തറ പ്രദേശത്തെ ജനങ്ങളിൽ നിന്ന് ഒപ്പുശേഖരിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാനും ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുമായി നാട്ടുകാരുടെ യോഗവും ചേരുന്നുണ്ട്.