കര്‍ണാടകയില്‍ പയ്യന്നൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

roberry

വാഹനം തടഞ്ഞുനിര്‍ത്തി വികാസിനെ കാറുള്‍പ്പെടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ബെംഗളൂരു: കര്‍ണാടകയില്‍ പയ്യന്നൂര്‍ സ്വദേശിയെ  തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു.സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് സംഭവം. പയ്യന്നൂര്‍ സ്വദേശി വികാസും കുടുംബവുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്.സംഭവത്തില്‍ പനമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ വികാസ് പരാതി നല്‍കിയിട്ടുണ്ട്

മഹാരാഷ്ട്രയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം. മൂന്ന് കാറുകളിലായെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്. 20 ലക്ഷം രൂപയുടെ സ്വര്‍ണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നതായാണ് പരാതി. വാഹനം തടഞ്ഞുനിര്‍ത്തി വികാസിനെ കാറുള്‍പ്പെടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

തുടര്‍ന്ന് ഭാര്യയുടെയും മകന്റെയും ആഭരണങ്ങള്‍ കവര്‍ന്ന ശേഷം വഴിയില്‍ ഇറക്കിവിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags