വേണമെങ്കിൽ പാർട്ടിക്ക് ഷെഡിൻ്റെ അടിത്തറ മാന്താനും അറിയാം പയ്യന്നൂരിൽ ഡിവൈഎസ്പി ഓഫീസ് മാർച്ചിനിടെ വിവാദ പ്രസംഗവുമായി കെ കെ രാഗേഷ്

"If needed, the party knows how to dig up the very foundations of the shed," said K.K. Ragesh, delivering a controversial speech during a march to the DySP office in Payyannur.

പയ്യന്നൂർ: വി. കുഞ്ഞികൃഷ്ണൻ എം എൽ എ യെ അനുകൂലിക്കുന്ന ചെമ്മീൻ കർഷകൻ ടി പുരുഷോത്തമന്റെ ഷെഡ് കത്തിച്ചെന്ന കേസില്‍ വിവാദ പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു സി പി എം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഡി വൈ എസ് പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.

വേണമെങ്കിൽപാര്‍ട്ടിക്ക് പുരുഷുവിൻ്റെഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തി എടുക്കാന്‍ ശേഷിയുണ്ടെന്ന് കെ കെ രാഗേഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരു പീറ ഷെഡ് കത്തിച്ചിട്ട് മുന്‍ എംഎല്‍എ ആണെന്ന് പ്രചരിപ്പിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോഴുള്ളത് കുഞ്ഞികൃഷ്ണന്റെ സ്വന്തം പൊലീസാണ്. എന്നിട്ടും എന്താണ് അന്വേഷിക്കാത്തത്? സ്വന്തം ആളുകള്‍ പിടിക്കപ്പെടുമെന്ന ഭയമാണോ? പാര്‍ട്ടിക്ക് പുറത്ത് പോയവര്‍ ഉള്ളിലെ കണക്കെടുത്ത് പത്ര സമ്മേളനം നടത്തുന്നത് കണ്ടിട്ടുണ്ടോ ? കെ കെ രാഗേഷ് പറഞ്ഞു.

പയ്യന്നൂരില്‍ നാരദന്റെ പണി എടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ കെ രാഗേഷ് പറഞ്ഞു. പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റിയിരുന്നുവെങ്കില്‍ കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് വരുമെന്നും അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ മാറ്റാതിരുന്നതെന്നും കെ കെ രാഗേഷ് പറഞ്ഞു.പരിപാടിയിൽടി. ഐ. മധുസൂദനൻ, സി.സത്യപാലൻ,അഡ്വ പി.സന്തോഷ്, സരിൻ ശശി , പി.ശശിധരൻ,കെ.വി. ബാബു, കെ.കെ ജയ പ്രകാശ്, വി. ബാലൻ,ജോസ് മാത്യു, കെ.ഹരിഹർകുമാർ ,പി.ജയൻ, സുജേഷ്. ഒ.ടി, പി.വി. ദാസൻ തുടങ്ങിയവർ സംസാരിച്ചു.

Tags