കണ്ണൂർ പയ്യാമ്പലം റോഡിൽ നിന്നും തെരുവ് നായയുടെ കടിയേറ്റ അഞ്ചുവയസുകാരൻ പേവിഷ ബാധയേറ്റ് മരിച്ചു

A five-year-old boy died of rabies after being bitten by a stray dog ​​on Payyambalam Road
A five-year-old boy died of rabies after being bitten by a stray dog ​​on Payyambalam Road

കണ്ണൂർ: കണ്ണൂർ നഗരത്തിലെ പയ്യാമ്പലം റോഡിലെ ശ്രീനാരായണ ഗുരു പാർക്കിന് സമീപത്തു നിന്നും തെരുവ് നായ പേവിഷബാധയേറ്റ് ചികിൽസയിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ അഞ്ചുവയസുകാരൻ മരണമടഞ്ഞു.തമിഴ്‌നാട് സേലം സ്വദേശി ഹരിത്താണ് മരിച്ചത്.

ഈക്കഴിഞ്ഞ ജൂൺ17 നാണ് കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത് .പയ്യാമ്പലത്തുവെച്ചാണ് തെരുവ് നായയുടെ കടിയേറ്റത്.കണ്ണൂർജില്ലാ ആശുപത്രിയിൽ നിന്നും കുത്തിവയ്പ്പ് എടുത്തുവെങ്കിലും പേവിഷബാധ സ്ഥീരീകരിക്കുകയായിരുന്നു. വലത് കണ്ണിന്റെ ഭാഗത്തും ഇടതും കണ്ണിനുമാണ് കുട്ടിക്ക് കടിയേറ്റത്. ഏറെക്കാലമായി കണ്ണൂർ നഗരത്തിൽ രക്ഷിതാക്കളോടൊപ്പം കണ്ണൂർ നഗരത്തിൽ താമസിച്ചു വരികയാണ് ഹരിത്ത്.

tRootC1469263">

മെയ് 31ന് പയ്യാമ്പലംഎസ് എൻ പാർക്കിന് സമീപത്ത് വെച്ചാണ് റോഡരികിൽ കളിട്ടു കൊണ്ടിരിക്കെ കുട്ടിക്ക്തെരുവ് നായയുടെ കടിയേറ്റത് അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. രണ്ടാഴ്ച്ച മുൻപ് കണ്ണൂർ നഗരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപെടെയുള്ള നൂറോളം വഴി യാത്രക്കാർക്കാണ് കടിയേറ്റത്.

Tags